Latest Current Affairs 2023 - Jobs

Free Job Alery Daily

test banner

Post Top Ad

Friday 19 May 2023

Latest Current Affairs 2023

 


ലോക തേനീച്ച 🐝 ദിനം ആചരിക്കുന്നത് ?

മെയ് 20

 

🟥 വർഷത്തെ ലോക തേനീച്ച 🐝 ദിനത്തിന്റെ പ്രമേയം ?

Bee engaged in pollinator- friendly agricultural production

 

🟥 World Metrology Day ആചരിക്കുന്നത് ?

മെയ് 20

  Theme :: Measurements Supporting the Global Food System

 

🟥 സുപ്രീം കോടതിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് ആരെല്ലാം ?

ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും മുതിർന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനും

 

🟥 ഇതോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം പൂർണമായി. എത്രയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ?

34

 

🟥 ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ യു.ജി.സി. കൊണ്ടു വന്ന പദ്ധതി ?

സ്റ്റുഡന്റ് അംബാസഡർ ഫോർ അക്കാദമിക് റിഫോംസ് ഇൻ ഇന്ത്യ(സാരഥി)

 

🟥 രാജ്യത്ത് 2000 ₹ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചത് ?

2023 മെയ് 19

 

🟥 2000 ₹ നോട്ടുകൾ 89 ശതമാനവും അച്ചടിച്ചത് ?

2017 മാർച്ചിന് മുമ്പ്

 

🟥 2000 ₹ യുടെ നിയമപ്രാബല്യം തുടരുമെന്നും എന്ന് വരെ ബാങ്ക് ശാഖകളിൽ നിന്നും മാറ്റി വാങ്ങാമെന്നും ആണ് റിസർവ് ബാങ്ക് അറിയിച്ചത് ?

മെയ് 23 മുതൽ സെപ്റ്റംബർ 30 വരെ

 

🟥 തൊഴിൽ രഹിതരായ യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി സീഖോ കമാവോ യോജന പദ്ധതി ആരംഭിച്ചത് ?

മധ്യപ്രദേശ്

 

🟥 കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ?

 

2023 മെയ് 20

 

🟥 സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത് ?

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ

 

🟥 മാസം അവസാനത്തോടെ തുറക്കുന്ന രാജ്യത്തെ വലിയ കടൽപ്പാലം ?

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എം.ടി.എച്ച്.എൽ.)

  22 KM നീളം വരുന്ന പാലത്തിന്റെ 16.5 KM ദൂരം കടലിനു മുകളിലൂടെയാണ്.

 

🟥 ഐക്യരാഷ്ട്രസഭയുടെ നിർബന്ധിത സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) പുരോഗതി ട്രാക്ക് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായത് ?

ഭോപ്പാൽ

 

🟥 ദി ഗോൾഡൻ ഇയേഴ്സ്: ദി മെനി ജോയ്സ് ഓഫ് ലിവിംഗ് ഗുഡ് ലോംഗ് ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?

റസ്കിൻ ബോണ്ട്

 

🟥 ആഗോളതലത്തിൽ നഗരങ്ങൾക്കിടയിലെ വാർഷിക ഭവന വില വളർച്ചയിൽ ആറാമത് എത്തിയ ഇന്ത്യൻ നഗരം ?

മുംബൈ

 1. ദുബായ്

 

🟥 ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ദക്ഷിണേഷ്യൻ വനിതയെന്ന ഖ്യാതി നേടിയ ഇന്ത്യൻ വംശജ ?

പ്രതിഭ ഭുള്ളർ

 

🟥 മോക്ക ചുഴലിക്കാറ്റ് നാശം വിതച്ച മ്യാൻമറിന് സഹായം നൽകുന്നതിനായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ ?

ഓപ്പറേഷൻ കരുണ

 ഇന്ത്യൻ നാവികസേനാ കപ്പലുകളായ ശിവാലിക്, കമോർട്ട, സാവിത്രി എന്നിവയാണ് യാങ്കൂണിൽ എത്തിയ ആദ്യ നാവിക കപ്പലുകൾ.

 

🟥 പന്തളം കൊട്ടാരം വലിയ തമ്പുരാനായി ചുമതലയേറ്റത് ?

തിരുവോണംനാൾ ആർ. രാമവർമ രാജ

 

🟥 അടുത്തിടെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയ മലയാള ചലച്ചിത്ര നടൻ ?

സുരേഷ് ഗോപി

 

🟥 ഓർമ്മകളുടെ ഓളങ്ങൾ  എന്ന കൃതിയിലൂടെ മികച്ച കൃതിക്കുള്ള എം. പി. വീരേന്ദ്രകുമാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?

എം. ആർ. തമ്പാൻ

 

🟥 എം. പി. വീരേന്ദ്രകുമാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?

ജോർജ് ഓണക്കൂർ

 

🟥 കേരളത്തിലെ സർവകലാശാലകളിൽനിന്ന്

ഹിന്ദി ഭാഷാ-സാഹിത്യത്തിൽ പി.എച്ച്.ഡി. ബിരുദം നൽകിയ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള വികല്പ് അനുസന്ധാൻ പുരസ്കാരം ലഭിച്ചത് ?

ഡോ. ആർ. രാജേഷ് ; ആലപ്പുഴ സ്വദേശി

 20,000 ₹യും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം

 

യു.എൻ. പൊതുസഭ ലോക സുസ്ഥിര ഗതാഗത ദിനമായി അടുത്തിടെ പ്രഖ്യാപിച്ചത് ഏത് ദിവസത്തെയാണ് ?

നവംബർ 26

 

🟥 49ആമത് G7 ഉച്ചകോടി നടക്കുന്നത് ?

ഹിരോഷിമ, ജപ്പാൻ

 

🟥 ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന രാജ്യങ്ങൾ ?

ജപ്പാൻ,പാപ്പുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ

 

🟥 ഭൂഖണ്ഡാന്തര വ്യാപാര പാതയുടെ ഭാഗമായുള്ള റെയിൽവേ ഇടനാഴി നിർമ്മിക്കുന്നതിനും ധനസഹായം നൽകുന്നതിനുമുള്ള കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ ? ഇടനാഴിയുടെ പേര് ??

റഷ്യ & ഇറാൻ ; രാഷ്ത് - അസ്താര റെയിൽവേ ഇടനാഴി

 

🟥 സൂര്യ പ്രകാശമേറ്റുള്ള ഭൂമിയുടെ തിളക്കം ചന്ദ്രനിലുണ്ടാക്കുന്ന നിലാവിന്റെ പേര് ?

ഡാവിഞ്ചി ഗ്ലോ പ്രതിഭാസം

 

🟥 ഡാവിഞ്ചി ഗ്ലോ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകുന്നത് ?

യുഎഇ 2023 മെയ് 19 ന് വൈകുന്നേരം

 

🟥 ഒരു ഡോക്യുമെന്ററിക്കായി സമുദ്രമാപ്പിങ് കമ്പനിയായ മെഗല്ലെൻ ലിമിറ്റഡും അറ്റ്ലാന്റിക് പ്രൊഡക്ഷൻസും ചേർന്ന് ഡിജിറ്റൽമാപ്പിങിലൂടെ തയ്യാറാക്കിയത് ഏത് ചിത്രം ആണ് ?

തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ പൂർണതോതിലുള്ള ത്രിമാനചിത്രം

 

🟥 ഏലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങൾ പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഡ് ചെയ്തത് ?

.ജി. പി. വിജയൻ

 

🟥 സാംസ്കാരിക വകുപ്പിന് കീഴിൽ മലയാളം മിഷൻ  നടപ്പാക്കുന്ന അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി ?

അനന്യ മലയാളം

 

🟥 ന്യുയോർക്കിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും പുരസ്കാരം നേടിയ ബ്രിട്ടിഷ് ഇന്ത്യൻ സിനിമ ?

Footprints on Water

 

🟥 Footprints on Water സംവിധാനം ചെയ്ത മലയാളി ?

നതാലിയ ശ്യാം

 

🟥 ഗോവയിൽ നടക്കുന്ന അടുത്ത ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ആയോധനകല ?

കളരിപ്പയറ്റ്

 

🟥 അട്ടപ്പാടിയിലെ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസിൽ അന്തിമവിധി പ്രസ്താവിച്ച പാലക്കാട് ജില്ലാ എസ്.സി.-എസ്.ടി. പ്രത്യേക കോടതി ജഡ്ജിയെ സ്ഥലം മാറ്റി. പേര് ?

കെ.എം. രതീഷ്കുമാർ

 തൃശൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയായാണ് മാറ്റം.

 

🟥 26th ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ സമാപന ദിനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യതയോടെ സ്വർണം നേടിയത് ?

പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കറും വനിതകളുടെ ലോങ്ജമ്പിൽ ആൻസി സോജനും

 

🟥 അടുത്ത ആഴ്ച തുടങ്ങുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽനിന്ന് പിൻമാറിയ സ്പാനിഷ് താരം ?

റാഫേൽ നഡാൽ

 

 

പുതിയ തൊഴിൽ വാർത്തകൾ

 

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ

CLICK NOW

 

No comments:

Post a Comment

Post Bottom Ad

Pages