Latest Current Affairs 2023 - Jobs

Free Job Alery Daily

test banner

Post Top Ad

Monday 15 May 2023

Latest Current Affairs 2023

 


ദേശീയ പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്നത് ?
ഏപ്രിൽ 24

🟥 2023 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടി ?
യുവം

🟥 അടുത്തിടെ കുടുംബശ്രീ സംസ്ഥാന മിഷൻ ആഭിമുഖ്യത്തിൽ നടന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നം ?
നീലു എന്ന പെൺകടുവ

🟥 അടുത്തിടെ 12 പുസ്തകങ്ങളുടെ പ്രകാശനം നടത്തുന്നത് ?
ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള

🟥 ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ വ്യക്തി അന്തരിച്ചു. പേര് ?
എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99)

🟥 ഖലിസ്താൻ വാദിയും “വാരിസ് പഞ്ചാബ് ദേ" സംഘടനയുടെ നേതാവുമായ ആരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തത് ?
അമൃത്പാൽ സിങ്ങ്

🟥 ട്വിറ്ററിന്റെ മാതൃ സ്ഥാപനത്തിന്റെ പുതിയ ഔദ്യോഗിക നാമം ?
X-Corp

🟥 മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് അനുബന്ധിച്ച് കേന്ദ്ര സർക്കാർ എത്ര ₹യുടെ നാണയമാണ് പുറത്തിറക്കുന്നത് ?

🟥 ദിവ്യാംഗൻ ജീവനക്കാർക്ക് പ്രൊമോഷനിൽ മഹാരാഷ്ട്ര സർക്കാർ അടുത്തിടെ എത്ര ശതമാനം സംവരണം ആണ് പ്രഖ്യാപിച്ചത് ?
4%

🟥 51 വർഷം പഴക്കമുള്ള അതിർത്തി തർക്കം അവസാനിപ്പിക്കാൻ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ?
അസം & അരുണാചൽ പ്രദേശ്

🟥 രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സിംഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യം ?
സെന്ന ഔറ നാഷണൽ പാർക്ക്, ചാഡ്

🟥 ടെന്നീസ് ഇതിഹാസം ജയ്ദീപ് മുഖർജിയ യുടെ ആത്മകഥ ?
ക്രോസ്കോർട്ട്

🟥 SACHIN@50: Celebrating a Maestro എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ബോറിയ മജുംദാർ

🟥 വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ സ്പോർട്സ് തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ?
ഋഷഭ് പന്ത്

🟥 നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത് ?
ഷില്ലോങ്ങ്

🟥 നിർമിതബുദ്ധിയുടെ സഹായത്തോടെ ആരുടെ അഭിമുഖം നടത്തിയതിനാണ് ജർമൻ മാധ്യമം മാപ്പ് പറഞ്ഞത് ?
മുൻ കാറോട്ടതാരം മൈക്കൽ ഷൂമാക്കറുടെ അഭിമുഖം 

ലോക മലേറിയ ദിനം ആചരിക്കുന്നത്?
ഏപ്രിൽ 25

🟥 ഈ വർഷത്തെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം ?
Time to Deliver Zero Malaria: Invest,
Innovate, Implement

🟥 ഏഷ്യയിലെ ഏറ്റവുംനീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ നിലവിൽ വന്ന രാജ്യം ?
ഇന്ത്യ
 ♦️ അസമിലെ ജോർഹത്ത് - മാജുലി എന്നിവയെ തമ്മിൽ ബന്ധിപ്പിച്ച് ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടിലൂടെ.

🟥 ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള പ്രത്യേക ദൗത്യം ?
ഓപ്പറേഷൻ കാവേരി

🟥 അടുത്തിടെ നിർബന്ധിത ജോലി സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി നീട്ടിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനം ?
തമിഴ്നാട്

🟥 കുനോ ദേശീയോദ്യാനം കൂടാതെ ചീറ്റപ്പുലികളുടെ രണ്ടാമത്തെ സംരക്ഷണ കേന്ദ്രം ആകുന്നത് ?
 
ഗാന്ധിസാഗർ വന്യജീവി സങ്കേതം, മധ്യപ്രദേശ്

🟥 വാരണാസിയിലെ കാശി-വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ മാതൃകയിൽ ആസാമിലെ ഇടനാഴി നിർമ്മിക്കാൻ ഒരുങ്ങുന്നത് ?
കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി

🟥 ലോകത്തിലെ ഏറ്റവും വലിയ സൈബർ ഡിഫൻസ് അഭ്യാസം ആയ ലോക്ക്ഡ് ഷീൽഡ്സ് 2023 നടത്തിയത് ?
നാറ്റോ
 ♦️എസ്തോണിയയിലെ ടാലിനിൽ
 
🟥 ലോകബാങ്കിന്റെ 2023ലെ ലോജിസ്റ്റിക് പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
38
 ♦️1. സിംഗപ്പൂർ

🟥 ലോക പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനും പാകിസ്ഥാൻ വംശജനുമായിരുന്ന വ്യക്തി അന്തരിച്ചു. പേര് ?
താരിക് ഫത്ത
 ♦️പാകിസ്ഥാനിൽ ജനിച്ച ഇന്ത്യക്കാരൻ എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

🟥 ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് ?
മുഹമ്മദ് ഷഹാബുദ്ദീൻ

🟥 "കരുണ" എന്ന ആശാൻ കൃതിയെ ആധാരമാക്കി പുറത്തിറങ്ങുന്ന മലയാള സിനിമ ?
വാസവദത്ത

🟥 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ?
പള്ളിപ്പുറം (തിരുവനന്തപുരം)

🟥 കേരളത്തിലെ വന്ദേഭാരത് തീവണ്ടിയുടെ ഫ്ലാഗ് ഓഫും 3200 കോടിയുടെ മറ്റു വികസന പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിക്കുന്നത് ?
നരേന്ദ്രമോദി

🟥 കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കുന്നത് ?
നരേന്ദ്രമോദി
 ♦️ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനം.
 ♦️ ഉപയോഗിച്ചിരിക്കുന്ന ബാറ്ററികൾ :: ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (L.T.O.) ബാറ്ററികൾ

🟥 മേയ് 5-9 വരെ അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാലാ യൂണിയൻ യുവജനോത്സവത്തിന് നൽകിയ പേര് ?
ഏകത്വ

🟥 WWE (World Wrestling Entertainment) ൽ പങ്കെടുക്കുന്ന ആദ്യ മലയാളി ?
സഞ്ജന ജോർജ്, കോട്ടയം സ്വദേശിനി

🟥 തുർക്കിയെയിലെ അന്റാലിയയിൽ നടന്ന അമ്പെയ്ത്ത് വേൾഡ് കപ്പ് 2023 ൽ ഇന്ത്യ നേടിയ മെഡലുകൾ ?
രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം 4 മെഡലുകൾ

🟥 ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ
50-ാം പിറന്നാളിൽ (ഏപ്രിൽ 24ന്) സച്ചിൻ ഗേറ്റ് സ്ഥാപിച്ച സ്റ്റേഡിയം ?
സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം, ഓസ്ട്രേലിയ

🟥 ഐ.പി.എൽ. ക്രിക്കറ്റിൽ ക്യാച്ചുകളിൽ സെഞ്ചുറി(💯 ക്യാച്ചുകൾ) തികച്ച ആദ്യ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് താരം ആയത് ?
വിരാട് കോഹ്ലി
 ♦️ ഐപിഎൽ ക്രിക്കറ്റിൽ നിന്നും  വിരമിച്ച വിൻഡീസ് താരം കെയ്റോൺ പൊള്ളാർഡ് (103), സുരേഷ് റെയ്ന (109) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്


 

പുതിയ തൊഴിൽ വാർത്തകൾ

 

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ

CLICK NOW

 

No comments:

Post a Comment

Post Bottom Ad

Pages