സൗദി അറേബ്യയിൽ നഴ്സുമാർക്ക് അവസരം - Jobs

Free Job Alery Daily

thozh

Post Top Ad

Friday, 25 October 2019

demo-image

സൗദി അറേബ്യയിൽ നഴ്സുമാർക്ക് അവസരം

നോർക്ക റൂട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന സൗദി അറേബ്യയിൽ നഴ്സുമാർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗിൽ ബിരുദമോ (ബി.എസ.്സി), ഡിപ്ലോമയോ (ജി.എൻ.എം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.                         ബി.എസ.്സി നഴ്സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തയും ജി.എൻ.എം നഴ്സുമാർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതൽ 3750 സൗദി റിയാൽ വരെ (ഏകദേശം 60,000 രൂപ മുതൽ 70,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ  norkaksa19@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഈ ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ ഓൺലൈൻ അഭിമുഖം  ഉണ്ടാകും. ജി.സി.സി രാജ്യങ്ങളിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി  നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം നടപ്പിലാക്കുന്ന എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ്   സർവ്വീസിന്റെ ഭാഗമാണിത്.  ഇതിലൂടെ അതിവേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കാനാകും.  വിശദവിവരങ്ങൾ www.norkaroots.org  എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *